ലോക ടൂറിസം ഭൂപടത്തില്‍ കയറി വൈക്കം

കുമരകം കൂടാതെ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടി വൈക്കവും. ജനപങ്കാളിത്ത വിനോദസഞ്ചാര വികസനപദ്ധതിയായ പെപ്പര്‍ (പീപ്പിള്‍സ് പാര്‍ട്ടിസിപ്പേഷന്‍ ഫോര്‍ പാര്‍ട്ടിസിപ്പേറ്ററി പ്ലാനിങ് ആന്‍ഡ് എംപവര്‍മെന്റ് ത്രൂ റെസ്പോണ്‍സിബിള്‍ ടൂറിസം) നടപ്പാക്കിയത് വഴിയാണ് ഇത് സാധ്യമായത്.

മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള മഹാരഥന്മാരുടെ പാദസ്പര്‍ശമേറ്റ വൈക്കം ഇപ്പോള്‍ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഇതിന്റെ പ്രഖ്യാപനം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തിങ്കളാഴ്ച നിര്‍വ്വഹിച്ചു. പെപ്പര്‍ പദ്ധതിയിലൂടെ വലിയ ജനകീയ മുന്നേറ്റമാണ് വൈക്കത്ത് അരങ്ങേറിയത്. ഇത് വിലയിരുത്തിയാണ് വൈക്കത്തെ ടൂറിസം കേന്ദ്രമായി പ്രഖ്യാപിക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

prp

Leave a Reply

*