രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക്

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 74 ലക്ഷത്തിലേക്ക് കടന്നു . മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. മഹാരാഷ്ട്രയില്‍ വീണ്ടും പതിനായിരത്തിന് മുകളിലാണ് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെമഹാരാഷ്ട്രയില്‍ 11, 447 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 306 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് ഇതുവരെ 15,76,062 പേര്‍ക്കാണ്. 41,502 പേര്‍ക്ക് ജീവന്‍ നഷ്ടമായി. സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷമായ മേഖലകള്‍ പൂനെ, മുംബൈ, താനെ ,നാഗ്പൂര്‍ എന്നിവിടങ്ങളിലാണ്.

ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവച്ച്‌ കൊന്നു

മഹാരാഷ്ട്രയില്‍ രോഗികളോടൊപ്പം രോഗം ഭേദമാകുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. കര്‍ണാടകയില്‍ 7542 പേര്‍ക്കും, തമിഴ്‌നാട്ടില്‍ 4389 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബംഗലുരുവില്‍ 3441പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. ബംഗലുരുവാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ നഗരം

prp

Leave a Reply

*