കോഴിക്കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണമാണ് കോഴിക്കോട്ട് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നിയന്ത്രണങ്ങള്‍ മറികടന്ന് കോഴിക്കോട് നഗരത്തില്‍ കണ്ടെയ്ന്മെന്റ് സോണില്‍ കടകള്‍ തുറക്കാന്‍ വ്യാപാരികളുടെ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പൊലീസ് സ്ഥലത്തെത്തിയതോടെ വ്യാപാരികളും പൊലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും സംഘര്‍ഷ സാധ്യത ഉടലെടുക്കുകയുമായിരുന്നു.
കണ്ടെയ്ന്മെന്റ് സോണുകളിലെ കടകള്‍ തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെയും വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഏഴോളം പേരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് സിഐ ഉമേഷിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. ദിവസങ്ങളായി അടഞ്ഞു കിടക്കുന്ന കടകള്‍ തുറക്കാന്‍ കട ഉടമകളോട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കള്‍ ആവശ്യപ്പെടുകയായിരുന്നു.
Stories you may Like
തുടര്‍ന്ന് കടകള്‍ തുറക്കാന്‍ ശ്രമിച്ച വ്യാപാരികളെയും നേതാക്കളെയും പൊലീസ് എത്തി കസ്റ്റഡിയില്‍ എടുത്തു. വലിയങ്ങാടി, കമ്മത്ത് ലൈന്‍ തുടങ്ങിയ ഭാഗങ്ങള്‍ ആഴ്ചകളായി കണ്ടെയ്ന്മെന്റ് സോണാണ്. ഇവിടങ്ങളിലാണ് കടകള്‍ തുറക്കാന്‍ ശ്രമം നടന്നത്. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ സേതുമാധവന് ഉള്‍പ്പെടെ ഏഴു പേരെ അറസ്റ്റ് ചെയ്തു. 10 കടകള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കടകളുടെ ലൈസന്‍സ് റദ്ദാക്കുന്നതിന് കോര്‍പറേഷനില്‍ റിപ്പോര്‍ട്ട് നല്‍കും .

