മൂത്രത്തില്‍ വെള്ളം ചേര്‍ത്ത് നല്‍കി രാഗിണി, രക്തപരിശോധനയ്ക്ക് വിസമ്മതിച്ച്‌ സഞ്ജന: മയക്കുമരുന്ന് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിച്ച്‌ നടിമാ‌ര്‍

ബം​ഗളൂരു: മയക്കുമരുന്ന് കേസില്‍ സിനിമാ മേഖലയിലെ കൂടുതല്‍ പേരിലേക്ക് അന്വേഷണം നീളുന്നു. കേസില്‍ അറസ്റ്റിലായ നടി രാ​ഗിണി ദ്വിവേദി മൂത്ര സാമ്ബിളില്‍ വെള്ളം ചേര്‍ത്തു നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മല്ലേശ്വരത്തെ കെ സി ജനറല്‍ ആശുപത്രിയില്‍ പരിശോധനയ്ക്കായി കൊണ്ടു വന്നപ്പോഴായിരുന്നു സംഭവം.

രാഗിണിയെ ഡോക്ട‌ര്‍മാ‌ര്‍ കയ്യോടെ പിടികൂടുകയും അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിക്കുകയുമായിരുന്നു. രാ​ഗിണിയുടെ പ്രവര്‍ത്തി വളരെ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥനെ ഉദ്ധരിച്ച്‌ ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു. രാ​ഗിണിയെപ്പോലെ തന്നെ കേസില്‍ അറസ്റ്റിലായ സഞ്ജനയും അന്വേഷണ ഉദ്യോ​ഗസ്ഥരുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്തപരിശോധനയ്ക്ക് സഞ്ജന വിസമ്മതിച്ചു. താന്‍ നിരപരാധിയാണെന്നും പൊലീസില്‍ വിശ്വാസമില്ലെന്നും സഞ്ജന പറഞ്ഞു.

”നിങ്ങള്‍ എന്തിനാണ് എന്നെ അറസ്റ്റുചെയ്തത്. എന്നെ ബലിയാടാക്കുകയാണ്. തെറ്റൊന്നും ചെയ്തിട്ടില്ല. നിങ്ങളില്‍ വിശ്വാസമില്ല. പരിശോധനയ്ക്ക് സമ്മതം നല്‍കാതിരിക്കാനുള്ള ഭരണഘടന അവകാശം എനിക്കുണ്ട്. ഇക്കാര്യം അഭിഭാഷകനും അറിയിച്ചിട്ടുണ്ട്” -അവര്‍ പറഞ്ഞു. സഞ്ജന പൊലീസുകാരോട് തട്ടിക്കയറുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പറഞ്ഞപ്പോഴാണ് അവര്‍ പിന്നീട് അനുമതി നല്‍കിയത്.

prp

Leave a Reply

*