വയനാട്ടില്‍ വീണ്ടും വന്‍ കുഴല്‍പ്പണ വേട്ട; ഒരു കോടിയോളം രൂപയുമായി രണ്ട് പേര്‍ പിടിയില്‍

വയനാട്: ഒരു കോടിയോളം രൂപയുടെ കുഴല്‍പ്പണവുമായി ബത്തേരിയില്‍ രണ്ട് പേര്‍ പിടിയിലായി. കര്‍ണാടകത്തില്‍ നിന്നും ബത്തേരി ഭാഗത്തേക്ക് മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 92,50,000 രൂപയാണ് പോലിസ് പിടികൂടിയത്.

ജില്ലാ പോലിസ് മേധാവിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിരുദ്ധ സ്ക്വാഡും സുല്‍ത്താന്‍ ബത്തേരി പോലിസും സംയുക്തമായി ഡോഗ് സ്ക്വാഡിന്‍്റെ സഹായത്തോടെ നടത്തിയ വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. പണം കൊണ്ടുവന്ന കോഴിക്കോട് കുറ്റ്യാടി പാലക്കണ്ടി വീട്ടില്‍ നവാസ് (54) കുറ്റ്യാടി നടുക്കണ്ടി വീട്ടില്‍ എന്‍ കെ ഹാറൂണ്‍ (47)എന്നിവരെ കസ്റ്റഡിയിലെടുത്തു.

prp

Leave a Reply

*