നിരാലംബരായ അഞ്ചു പെണ്‍ മക്കള്‍ക്ക് നാട്ടുകാര്‍ നല്‍കിയ സ്നേഹ സമ്മാനം

കോങ്ങാട്: അനാഥരായ അഞ്ചു പെണ്‍ കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് പെരുന്നാള്‍ സമ്മാനമായി കിട്ടിയത് കരുതലിന്റെ ഉറപ്പുള്ള സ്നേഹ വീട്. പുലാപ്പറ്റ നരിയംപാടം വീട്ടില്‍ ഖദീജയുടെ പെണ്മക്കള്‍ക്കാണ് പള്ളിക്കമ്മറ്റിയുടെയും , പൊതുജന കമ്മറ്റിയുടെയും , കോണിക്കഴി പ്രവാസി കൂട്ടായ്മയുടെയും നേതൃത്വത്തില്‍ സ്വപ്ന ഭവനം ഒരുങ്ങിയത്.

ഏഴു പെണ്‍ മക്കളും മൂന്ന് ആണ്‍ മക്കളും അടങ്ങുന്ന ഇവരുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്നേ മരിച്ചു . വീടുകളില്‍ ജോലിചെയ്താണ് ഉമ്മ ഖദീജ ഇവരെ വളര്‍ത്തിയത്. രണ്ട് പെണ്‍ മക്കളുടെ കല്യാണം കഴിഞ്ഞു.
രണ്ട് പേര്‍ ഭിന്ന ശേഷിക്കാരാണ്. ഇവരെ നോക്കാന്‍ ഒരാള് നില്‍ക്കണം. മറ്റ് രണ്ട് പേര്‍ക്ക് ലഭിക്കുന്ന ചെറിയ വരുമാനത്തിലാണ് ഈ കുടുംബം കഴിഞ്ഞു പോയിരുന്നത്.

സഹോദരങ്ങളില്‍ ഒരാള്‍ മരിച്ചു. മറ്റു രണ്ട് പേര്‍ വ്യത്യസ്തസ്ഥലങ്ങളില്‍ താമസിക്കുന്നു . അടുത്തകാലത്തായി ഉണ്ടായ ഉമ്മയുടെ വിയോഗത്തോടെയാണ് പെണ്‍ മക്കളുടെ അവസ്ഥ നാട്ടുകാരറിയുന്നത്.

അങ്ങനെ പത്ത് മാസങ്ങള്‍ക്ക് മുമ്ബ് സമൂഹം ഒന്നിച്ചപ്പോള്‍ ഒമ്ബത് ലക്ഷത്തോളം രൂപയില്‍ കരുതലിന്റെ വീടായി. ലളിതമായ ചടങ്ങില്‍ കടമ്ബഴിപ്പുറം പഞ്ചായത്ത് പ്രസിഡന്‍റ് കെ .അംബുജാക്ഷി താക്കോല്‍ ദാനം നിര്‍വ്വഹിച്ചു . അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ കിടന്നുറങ്ങാം എന്നുള്ള സന്തോഷമാണ് ഇപ്പോള്‍ ഈ സഹോദരിമാര്‍ക്ക്.

prp

Leave a Reply

*