ഡല്‍ഹി: റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ മേഖലയിലെത്തി. സമുദ്രാതിര്‍ത്തിയില്‍ വിമാനങ്ങളെ നാവികസേന സ്വാഗതം ചെയ്തു. ഫ്രഞ്ച് കമ്ബനിയായ ഡാസോ ഏവിയേഷനാണ് റഫാല്‍ വിമാനങ്ങളുടെ നിര്‍മ്മാതാക്കള്‍. മിസൈലുകള്‍ ഉള്‍പ്പെടെ ഘടിപ്പിച്ച് ആഗസ്റ്റ് രണ്ടാം പകുതിയോടെ വിമാനങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനക്ഷമമാക്കും.
ചൈനയുമായി സംഘര്‍ഷം നിലനില്‍ക്കുന്ന അതിര്‍ത്തിയിലായിരിക്കും ആദ്യ ദൗത്യം. റാഫേല്‍ പറത്താന്‍ 12 പൈലറ്റുമാര്‍ ഫ്രാന്‍സില്‍ പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. 59,000 കോടി രൂപയ്ക്ക് 36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങാനാണ് കരാര്‍ ഒപ്പിട്ടത്.

