
മലപ്പുറം: കോവിഡ് രോഗ വ്യാപനം രൂക്ഷമാകുന്ന മലപ്പുറത്തെ പൊന്നാനി താലൂക്കില് ഞായറാഴ്ച സന്പൂര്ണ ലോക്ക്ഡൗണ് പ്രഖ്യാപിച്ചു. സന്പര്ക്കത്തിലൂടെയുള്ള കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിലാണു നടപടി. മേഖലയിലെ ഡോക്ടര്മാര്, ആശുപത്രി ജീവനക്കാര്, മുനിസിപ്പല് കൗണ്സിലര്, വിവിധ ഓഫീസുകളിലെ ജീവനക്കാര് തുടങ്ങി ഇരുപത്തിയഞ്ചിലധികം വ്യക്തികള്ക്കു ഉറവിടം വ്യക്തമാകാതെ സന്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പ്രദേശത്ത് കര്ശന നിയന്ത്രണം ഏര്പ്പെടുത്തുന്നത്.കഴിഞ്ഞ ദിവസം താലൂക്കില് കളക്ടര് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സിആര്പിസി സെക്ഷന് 144 വകുപ്പ് പ്രകാരമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
