ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് ജവാനെയും ആറു വയസുള്ള കുട്ടിയെയും കൊലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. സാഹിദ് ദാസ് എന്ന ഭീകരനെയാണ് സൈന്യം വധിച്ചത്. ശ്രീനഗറില്‍ വ്യാഴാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിലാണ് ഇയാളെ കൊലപ്പെടുത്തിയത്.
അനന്ത്നാഗില്‍ കഴിഞ്ഞ ആഴ്ച നടന്ന ഏറ്റുമുട്ടലിനിടെയാണ് സിആര്‍പിഎഫ് ജവാനെയും ബാലനെയും സാഹിദ് ദാസ് വെടിവച്ച് കൊന്നത്. ഇയാള്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടി സൈന്യം വ്യാപക തിരച്ചില്‍ നടത്തിവരികയായിരുന്നു.
ഇന്നലെ ശ്രീനഗറിലെ മാല്‍ബാഗില്‍ സിആര്‍പിഎഫും സ്പെഷല്‍ ഓപ്പറേഷന് ഗ്രൂപ്പും സംയുക്തമായി നടത്തിയ നീക്കത്തിലൂടെയാണ് സാഹിദ് ദാസിനെ വകവരുത്തിയത് എന്ന് കശ്മീര്‍ പൊലീസ് ഐജി അറിയിച്ചു.

