മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണമാണ് കമ്യൂണിസ്‌റ്റ് പാര്‍ട്ടിയുടെ സ്വഭാവം

വാഷിംഗ്ടണ്‍ : മറ‌റുരാജ്യങ്ങള്‍ക്കെതിരെയുള‌ള ആക്രമണമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശരിക്കുള്ള സ്വഭാവമെന്ന് തെളിയിക്കുന്നതാണ് ഇന്ത്യക്കെതിരെ ചൈന നടത്തിയ കടന്നുകയറ്റമെന്ന് അമേരിക്ക. മേഖലയിലെ ചൈനയുടെ പ്രവൃത്തികള്‍ അമേരിക്ക സസൂഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കെയ്‌ലി മക് ഇവാനി പറഞ്ഞു.


”ഇന്ത്യയാേട് മാത്രമല്ല ലോകത്തിലെ മറ്റു രാജ്യങ്ങളോടും ചൈനയുടെ പെരുമാറ്റം ഇങ്ങനെ തന്നെയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്വഭാവമാണ് ഇതിലൂടെ കാണിക്കുന്നത്” – പ്രസ് സെക്രട്ടറി പറഞ്ഞു. ഇന്ത്യക്കെതിരെയുള്ള ചൈനീസ് അതിക്രമത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും നേരത്തേ നിശിതമായി വിമര്‍ശിച്ചിരുന്നു.അമേരിക്കന്‍ കോണ്‍ഗ്രസിലെ ചില അംഗങ്ങളും ചൈനയുടെ പ്രവൃത്തികളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.ഇന്ത്യന്‍ പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന നേപ്പാളിന്റെ അവകാശവാദത്തിനുപിന്നിലും കഴിഞ്ഞദിവസം ജമ്മുകാശ്മീര്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചതിനുപിന്നിലും ചൈനയാണെന്നാണ് കരുതുന്നത്.

അതിര്‍ത്തിയിലെ സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയും ചൈനയും കഴിഞ്ഞദിവസം നടത്തിയ മാര്‍ത്തോണ്‍ ചര്‍ച്ചയിലും കാര്യമായ ധാരണ ഉണ്ടായില്ല. വരും ദിവസങ്ങളിലും സൈനിക , നയതന്ത്ര ചര്‍ച്ചകള്‍ തുടരും. അതിനിടെ അതിര്‍ത്തിയിലുടനീളം ഇരുപക്ഷവും സൈനിക വിന്യാസം കൂട്ടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് നാളെ ലഡാക്കിലെത്തും

prp

Leave a Reply

*