
സ്വര്‍ണ വില വീണ്ടും പുതിയ ഉയരങ്ങള്‍ താണ്ടി. ആദ്യമായി പവന് 36000 രൂപ കടന്നു. ഇന്ന് ഒരു പവന് 360 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 36,160 രൂപയായി. ഗ്രാമിന് 45 രൂപ വര്‍ധിച്ച് 4520 രൂപയിലെത്തി.
ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് വര്‍ധനവുണ്ടായിരിക്കുന്നത്. ഗ്രാമിന് 15 രൂപയുടെയും പവന് 120 രൂപയു ടെയും കുറവാണ് ഇന്നലെയുണ്ടായത്.
