വിവാദ പ്രസ്താവനയുമായി കോണ്‍​ഗ്രസ് നേതാവ്


ഉത്തരാഖണ്ഡ്: കോവിഡ് വൈറസ് ലോകത്തിന് നല്‍കിയത് കൃഷ്ണ ഭ​ഗവാന്‍ ആണെന്ന ഉത്തരാഖണ്ഡിലെ കോണ്‍​ഗ്രസ് ഉപാധ്യക്ഷന്‍‌ സൂര്യകാന്ത് ധസ്മാനയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ രൂക്ഷവിമര്‍ശനം. സൂര്യകാന്ത് മാപ്പ് പറയണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം. ഒരു ചാനല്‍ ചര്‍ച്ചക്ക് ഇടെയായിരിന്നു വിവാദ പരാമര്‍ശം നടത്തിയത്.

‘കൊറോണ കൃഷ്ണ എന്നീ വാക്കുകള്‍ ആരംഭിക്കുന്നത് ക എന്ന ശബ്ദത്തില്‍ നിന്നാണ്. അതിനാല്‍ കൊറോണ വൈറസിനെ ഈ ലോകത്തേയ്ക്ക് അയച്ചത് അദ്ദേഹമാണെന്ന് വ്യക്തമാണ്.’ സൂര്യകാന്ത് ധസ്മാന പറഞ്ഞു. എന്നാല്‍ സനാതന ധര്‍മ്മത്തിനെതിരായോ കൃഷ്ണ ഭ​ഗവാനെതിരായോ താന്‍ ഒന്നും പറഞ്ഞിട്ടില്ല എന്നാണ് സൂര്യകാന്തിന്റെ വിശദീകരണം.

prp

Leave a Reply

*