Laxmmi Bomb| അക്ഷയ് കുമാര്‍-ലോറന്‍സ് ചിത്രം ‘ലക്ഷ്‍മി ബോംബ്’ OTT പ്ലാറ്റ്‌ഫോമിലേക്ക്

ഈ മധ്യ വേനലവധിക്കാലത്തു പ്രദര്ശനത്തിനെത്തേണ്ട മിക്ക സിനിമകളും ഒടിടി പ്ലാറ്റഫോമിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ബോളിവുഡ്. സുശാന്ത് സിങ് രാജ് പുതിന്റെ അവസാന ചിത്രമായ ദില്‍ ബേചാരെ, സഞ്ജയ് ദത്തിന്റെ സഡക് 2 എന്നീ സിനിമകള്‍ക്ക് ശേഷം അക്ഷയ് കുമാര്‍ -രാഘവാ ലോറന്‍സ് ചിത്രമായ ലക്ഷ്‍മി ബോംബും ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കയാണ്.

ക്യാപ്പ് ഓഫ് ഗുഡ് ഫിലിംസ്, ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസ്, തുഷാര്‍ എന്റര്‍ടൈന്‍മെന്റ് ഹൌസ്, ഷമിനാ എന്റര്‍ടൈന്‍മെന്റ്സ്സ് നിര്‍മ്മിക്കുന്ന ചിത്രം അക്ഷയ് കുമാറിനെ നായകനാക്കി രാഘവാ ലോറന്‍സ് തന്നെയാണ് സംവിധാനം ചെയ്തത്. കിയാരാ അദ്വാനിയാണ് നായിക. തമിഴില്‍ രാഘവാ ലോറന്‍സ് നായകനായി അഭിനയിച്ചു സംവിധാനം ചെയ്തു വന്‍വിജയം നേടിയ ‘കാഞ്ചന’യുടെ ഹിന്ദി റീമേക്കാണ് ലക്ഷ്മി ബോംബ്. ഹൊറര്‍ ത്രില്ലറായ ബ്രഹ്മാണ്ഡ ചിത്രമായി അണിഞ്ഞൊരുങ്ങിയിരിക്കുന്ന ലക്ഷ്മിബോംബില്‍ തുഷാര്‍ കപൂര്‍, മുസ്‌ഖാന്‍ ഖുബ്‌ചന്ദാനി എന്നിവരും വേഷമിടുന്നു.

prp

Leave a Reply

*