

മുംബൈ: കാതല്‍ വ്യവസായ മേഖലയില്‍ മേയിലെ ഉത്പാദനം 23.4 ശതമാനം ഇടിവ് . കൊറോണയെത്തുടര്‍ന്നുണ്ടായ ലോക്ക് ഡൗണ്‍ ആണ് വ്യവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതെന്നാണു വിലയിരുത്തുന്നത്.
രാസവളം,കല്‍ക്കരി, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം, റിഫൈനറി ഉത്പന്നങ്ങള്‍, സ്റ്റീല്‍, സിമന്റ്, വൈദ്യുതി എന്നിവയാണ് കാതല്‍ വ്യവസായ മേഖലയിലുള്‍പ്പെടുന്നത്. ഇതില്‍ രാസവളം ഒഴികെയുള്ള മേഖലകളില്‍ ഉത്പാദനം നെഗറ്റീവ് ആയി. കഴിഞ്ഞ വര്‍ഷം മേയില്‍ ഉത്പാദനത്തില്‍ 3.8 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിരുന്നു. വ്യവസായ ഉത്പാദന സൂചികയിലെ (ഐഐപി) 40.27 ശതമാനവും കാതല്‍ വ്യവസായ മേഖലയില്‍നിന്നുള്ള സംഭാവനയാണ്.
