ഇന്ന് മുതല്‍ വീട്ടിലിരുന്നു,ലേണേഴ്‌സെടുക്കാം

തിരുവനന്തപുരം : കോവിഡ്‌ കാരണം നിര്‍ത്തിവച്ചിരുന്ന ഡ്രൈവിങ്‌ ലേണേഴ്‌സ്‌ ലൈസന്‍സ്‌ ടെസ്‌റ്റുകള്‍ ഇന്നു മുതല്‍ ഓണ്‍ലൈനായി പുനരാരംഭിക്കും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ടെസ്‌റ്റ്‌ ഓണ്‍ലൈനായാണ്‌ നടത്തുകയെന്നു മന്ത്രി എ.കെ. ശശീന്ദ്രന്‍ അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ അപേക്ഷകര്‍ നേരിട്ട്‌ ഹാജരാകുന്നത്‌ ഒഴിവാക്കുന്നതിനാണ്‌ നടപടി.
കമ്ബ്യൂട്ടറോ മൊബൈല്‍ഫോണോ ഉപയോഗിച്ച്‌ ടെസ്‌റ്റില്‍ പങ്കെടുക്കാനാവും. ലേണേഴ്‌സ്‌ ലൈസന്‍സും ഓണ്‍ലൈനായി നല്‍കും. പ്രിന്റ്‌ എടുത്ത്‌ ഉപയോഗിക്കാം. ആറ്‌ മാസം തികയുമ്ബോള്‍ ലേണേഴ്‌സ്‌ പുതുക്കേണ്ടി വന്നാല്‍ ഓണ്‍ലൈന്‍ ആയി പുതുക്കാനുമാവും.
ഒരു ദിവസം ടെസ്‌റ്റില്‍ പങ്കെടുക്കാവുന്ന അപേക്ഷകരുടെ എണ്ണം, ടെസ്‌റ്റിന്റെ സമയം എന്നിവ മോട്ടോര്‍ വാഹന വകുപ്പ്‌ അറിയിക്കും.ഗതാഗത വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്‌ ഇത്‌ സംബന്ധിച്ച ഉത്തരവ്‌ ഇറക്കിയിരിക്കുന്നത്‌. അതേസമയം ഓണ്‍ലൈന്‍ വഴി ലേണേഴ്‌സ്‌ പരീക്ഷ നടത്തുമ്ബോള്‍ ക്രമക്കേട്‌ നടക്കാന്‍ സാധ്യതയുണ്ടെന്ന്‌ ആരോപണവുമയരുന്നുണ്ട്‌.

prp

Leave a Reply

*