
ധാക്ക : ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്ക് സമീപം ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര് മരിച്ചു. നിരവധിയാളുകളെ കാണാതായി. തിങ്കളാഴ്ച യാണ് രാജ്യത്തെ ഏറ്റവും വലിയ നദീതുറമുഖമായ സദര്‍ഘട്ടിന് സമീപത്ത് മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.
സംഭവത്തില്‍ 23 പേരുടെ മൃതശരീരം കണ്ടെത്തിയതായി അഗ്നിരക്ഷാസേനാംഗം ഇനായത് ഹുസൈന് അറിയിച്ചു. അമ്ബതോളം പേര് തോണിയിലുണ്ടായിരുന്നതായാണ് സൂയവര്ചന. കാണാതാക്കായി തിരച്ചില്‍ തുടരുകയാണ്. ബോട്ടില്‍ അമ്ബതിലധികം പേര് തിങ്ങിക്കൂടിയാണ് യാത്ര ചെയ്തിരുന്നതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
അതേസമയം സുരക്ഷാപിഴവുകള്‍ കാരണം തോണികള്‍ മറിഞ്ഞ് അപകടമുണ്ടാവുന്നത് ബംഗ്ലാദേശില്‍ പതിവാണ്. പ്രതികൂല കാലാവസ്ഥയിലും പരമാവധിയിലധികം പേരെ കയറ്റിയാണ് ബംഗ്ലാദേശില്‍ മിക്കയിടങ്ങളിലും ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്.
