അരി ഉപേക്ഷിച്ചവര്‍ക്കെതിരെ കേസെടുത്തു

ക​ണി​ച്ചാ​ര്‍: ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 29ാം മൈ​ലി​ലെ ഹോ​ട്ട​ലി​ല്‍ വ​ന്ന​യാ​ള്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് പ​ഞ്ചാ​യ​ത്ത് വി​ത​ര​ണം​ചെ​യ്ത അ​രി ഉ​പേ​ക്ഷി​ച്ച​വ​ര്‍​ക്കെ​തി​രെ കേ​ള​കം ​പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ണി​ച്ചാ​ര്‍ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍​റ്​ സ്​​റ്റാ​നി എ​ട​ത്താ​ഴെ​യു​ടെ പ​രാ​തി​യി​ലാ​ണ് ആ​ന്‍​റ​ണി, സ​ന്തോ​ഷ്‌, ജി​ബി​ന്‍, ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച പ​ഞ്ചാ​യ​ത്ത്‌ ഓ​ഫി​സി​നു മു​ന്നി​ല്‍ അ​രി ഉ​പേ​ക്ഷി​ച്ച​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന് പ​രാ​തി​പ്പെ​ടു​ക​യും എ​ത്ര​യും വേ​ഗം നീ​ക്കം​ചെ​യ്യ​ണ​മെ​ന്ന് പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

prp

Leave a Reply

*