ബിഹാര്‍ അതിര്‍ത്തിയില്‍ നേപ്പാളിന്റെ വെടിവെയ്പ്പ്; ഒരു കര്‍ഷകന്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

പട്‌ന: ബിഹാറിലെ ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയില്‍ നേപ്പാള്‍ പൊലീസിന്റെ വെടിവെയ്പ്പ്. ഒരു ഇന്ത്യന്‍ കര്‍ഷകന്‍ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. നേപ്പാള്‍ പൊലീസും ഇന്ത്യക്കാരും തമ്മില്‍ നടന്ന വാക്കുതര്‍ക്കമാണ് വെടിവെയ്പ്പില്‍ കലാശിച്ചത് എന്നാണ് വിവരം.

അതിര്‍ത്തി ജില്ലയായ സീതാമാഡിയിലെ ലാല്‍ബന്ധി- ജാനകി നഗര്‍ റോഡിലാണ് വെള്ളിയാഴ്ച സംഭവം നടന്നത്. നേപ്പാളുമായി അതിര്‍ത്തി പ്രശ്‌നം നിലനില്‍ക്കെ നടന്ന സംഭവം ഗൗരവത്തോടെയാണ് ഇന്ത്യ നിരീക്ഷിക്കുന്നത്.

ഫാം തൊഴിലാളികള്‍ക്ക് നേരെയാണ് വെടിവെയ്പ്പുണ്ടായത്. വെടിയേറ്റ 25കാരനായ വികേഷ് കുമാര്‍ റായി സംഭവ സ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെയ് 17നും നേപ്പാള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായിരുന്നു. നിരവധി ഇന്ത്യക്കാര്‍ ബോര്‍ഡര്‍ കടക്കുന്നു എന്ന് ആരോപിച്ചാണ് അന്ന് വെടിവെയ്ച്ചത്.

1850 കിലോമീറ്റര്‍ അതിര്‍ത്തി ഇന്ത്യ നേപ്പാളുമായി പങ്കിടുന്നുണ്ട്. കൃഷി, വ്യവസായ, കച്ചവട ആവശ്യങ്ങള്‍ക്കായി ഇരുരാജ്യത്തേയും ജനങ്ങള്‍ നിരന്തരം അതിര്‍ത്തി കടക്കുന്നത് പതിവാണ്. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച്‌ 22ന് നേപ്പാള്‍ തങ്ങളുടെ അതിര്‍ത്തികള്‍ എല്ലാം അടച്ചിരുന്നു.

prp

Leave a Reply

*