ന്യൂ ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ഭീകരമായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ കൊറോണയെ പ്രതിരോധിക്കാന്‍ ‘ഗോമൂത്ര പാര്‍ട്ടി’ നടത്താനൊരുങ്ങി ഹിന്ദു മഹാസഭ. ഹിന്ദു മഹാസഭ പ്രസിഡന്റ് ചക്രപാണി മഹാരാജ് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.
ചക്രപാണി മഹാരാജിന്റെ വാക്കുകള്‍ ഇങ്ങനെ:
എന്താണ് കൊറോണ വൈറസെന്നും പശുവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൊറോണയെ എങ്ങനെ പ്രതിരോധിക്കാമെന്നും ജനങ്ങള്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഗോമൂത്രവും ചാണക കേക്കും (ചാണക വറളി) ഉപയോഗിക്കുന്നതിലൂടെ കൊറോണയെ തടയാന്‍ കഴിയുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനാണ് ഇത്തരത്തില്‍ ഗോമൂത്ര പാര്‍ട്ടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. രാജ്യമൊട്ടാകെ പാര്‍ട്ടികള്‍ നടക്കുമെന്നും, ആദ്യ ഘട്ടത്തില്‍ ഡല്‍ഹിയിലെ ഹിന്ദു മഹാസഭവാനിലാണ് പരിപാടി നടത്തുക. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് കുടിക്കാന്‍ ഗോമൂത്ര കൗണ്ടറുകള്‍ ആരംഭിക്കുമെന്നും ചക്രപാണി മഹാരാജ് പറഞ്ഞു.

