കു​ട്ട​നാ​ട് സീ​റ്റ്: കെ.​സു​രേ​ന്ദ്ര​ന്‍, തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കൊ​ച്ചി: കു​ട്ട​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത് വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ ബി​ഡി​ജെ​എ​സ് നേ​താ​വ് തു​ഷാ​ര്‍ വെ​ള്ളാ​പ്പ​ള്ളി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൊ​ച്ചി​യി​ലാ​ണ് ഇ​രു​വ​രും ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്തി​യ​ത്. സു​രേ​ന്ദ്ര​ന്‍ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ പ​ദ​വി ഏ​റ്റെ​ടു​ത്ത ശേ​ഷം ഇ​രു​വ​രും ത​മ്മി​ലു​ള്ള ആ​ദ്യ​കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ന് ന​ട​ന്ന​ത്.

കു​ട്ട​നാ​ട് സീ​റ്റി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച​ത് സു​ഭാ​ഷ് വാ​സു​വാ​ണ്. ബി​ഡി​ജെ​എ​സ് എ​സ്‌എ​ന്‍​ഡി​പി നേ​തൃ​ത്വ​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ടു​മാ​യി സു​ഭാ​ഷ് വാ​സു മു​ന്നോ​ട്ട് പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രു​ന്ന​തെ​ന്ന പ്ര​ത്യേ​ക​ത​യും ഉ​ണ്ട്. വി​മ​ത നീ​ക്ക​ത്തി​നി​ടെ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്ത് പോ​യ സു​ഭാ​ഷ് വാ​സു ത​ന്നെ കു​ട്ട​നാ​ട്ടി​ല്‍ സ്ഥാ​നാ​ര്‍​ഥി​യാ​കു​മെ​ന്ന അ​ഭ്യൂ​ഹ​വും നി​ല​വി​ലു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ങ്ങ​ള്‍​ക്കി​ടെ​യാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

കു​ട്ട​നാ​ട് സീ​റ്റി​ല്‍ ബി​ഡി​ജെ​എ​സ് സ്ഥാ​നാ​ര്‍​ഥി വേ​ണോ, പൊ​തു​സ​മ്മ​ത​നാ​യ ആ​ള്‍ വേ​ണോ എ​ന്ന കാ​ര്യ​ത്തി​ലാ​യി​രു​ന്നു പ്രാ​ഥ​മി​ക ച​ര്‍​ച്ച​യെ​ന്നാ​ണ് വി​വ​രം. വി​ജ​യ സാ​ധ്യ​ത​യു​ള്ള സ്ഥാ​നാ​ര്‍​ഥി കു​ട്ട​നാ​ട്ടി​ല്‍ എ​ന്‍​ഡി​എ​ക്ക് വേ​ണ്ടി മ​ത്സ​രി​ക്കു​മെ​ന്നാ​ണ് ച​ര്‍​ച്ച​ക്ക് ശേ​ഷം നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

prp

Leave a Reply

*