ബെഹ്‌റയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ മോഹം നടക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലിയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നും മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് മേധാവിയെ പ്രതിപക്ഷം അവഹേളിക്കുകയാണെന്നും അത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു . ബെഹ്‌റയെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ മോഹം നടക്കില്ലെന്ന് പറഞ്ഞ അദ്ദേഹം ഡിജിപിയുടെ നടപടികള്‍ സുതാര്യമാണെന്നും നിയമസഭയില്‍ വ്യക്തമാക്കി.

പൊലീസില്‍ കേന്ദ്രീകൃത പര്‍ച്ചേസ് മാനദണ്ഡങ്ങള്‍ കൊണ്ടുവരും. ഇതിനായി മന്ത്രിസഭയെ ചുമതലപ്പെടുത്തുമെന്ന് പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു .

ഗാലക്‌സോണ്‍ കമ്ബനിക്ക് കൂട്ടുനിന്ന ഡിജിപിയെ പുറത്താക്കണമെന്ന് പിടി തോമസ് എംഎല്‍എ സഭയില്‍ ആവശ്യപ്പെട്ടിരുന്നു . ഒരു രൂപമൂലധനമില്ലാത്ത ഗാലക്‌സോണ്‍ കമ്ബനിക്ക് കോടികളുടെ തട്ടിപ്പ് നടത്താന്‍ അവസരമൊരുക്കിയ, ഗാലക്‌സോണ്‍ കമ്ബനിക്ക് കൂട്ടുനിന്ന ബെഹ്‌റയെ പുറത്താക്കണം. അല്ലെങ്കില്‍ അഴിമതിയില്‍ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന് സംശയിക്കേണ്ടിവരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം .

prp

Leave a Reply

*