കൊറോണ വൈറസ്; ജില്ലയില്‍ നാലുപേര്‍കൂടി നിരീക്ഷണത്തില്‍

കല്പറ്റ: കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തില്‍ ചൈനയില്‍നിന്ന് മടങ്ങിയെത്തിയ നാലുപേര്‍കൂടി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍. മൂന്നുവിദ്യാര്‍ഥികളെയും കച്ചവടാവശ്യങ്ങള്‍ക്കായി ചൈന സന്ദര്‍ശിച്ച മറ്റൊരാളുമാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് . ഒരു മെഡിക്കല്‍ വിദ്യാര്‍ഥിയും മറ്റൊരു അമ്മയും കുഞ്ഞും നേരത്തേ നിരീക്ഷണത്തിലുണ്ടായിരുന്നു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലായവരുടെ അകെ എണ്ണം ഏഴായി .
രോഗംപടരുന്ന വുഹാന്‍ പ്രവിശ്യ ഇവരാരും സന്ദര്‍ശിച്ചിട്ടില്ലെന്നും മുന്‍കരുതല്‍ എന്ന നിലയ്ക്ക് മാത്രമാണ് നിരീക്ഷണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. ഇവരെല്ലാം കഴിഞ്ഞ 17, 18 തീയതികളില്‍തന്നെ ചൈനയില്‍നിന്ന് തിരിച്ചെത്തിയവരാണ്. എങ്കിലും 28 ദിവസമാണ് ഇവരെ നിരീക്ഷിക്കുക.
