ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയില്‍ ഇന്ന് നേരിയ കുറവാണ് കാണിക്കുന്നത്. തിരുവന്തപുരത്ത് ഇന്ന് പെട്രോളിന്റെ വില 73.47 രൂപയും ഡീസലിന്റെ വില 69.08 രൂപയുമാണ്.
മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ പാതിയുടെ അന്തരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കൂടിയാല്‍ വെറും 5 രൂപയുടെ വ്യത്യാസമാണ് ഉള്ളത്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയിലെ വ്യത്യാസങ്ങള്‍ കുറച്ചു കൊണ്ടുവരുന്നതിനും വില വര്‍ധനയില്‍ സുതാര്യത കൈവരുത്താനുമായാണ് സര്‍ക്കാര്‍ ദിനംപ്രതി ഇന്ധനവില ക്രമീകരിക്കുന്നത്.
രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍ താഴെ:
പെട്രോള്‍ വില:-
ന്യൂഡല്‍ഹി: ₹70.18
കൊല്‍ക്കത്ത: ₹72.44
മുംബൈ: ₹75.88
ചെന്നൈ: ₹72.90
ഡീസല്‍ വില :-
ന്യൂഡല്‍ഹി: ₹64.17
കൊല്‍ക്കത്ത: ₹66.09
മുംബൈ: ₹67.28
ചെന്നൈ: ₹67.88