തിരുവനന്തപുരം: കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എംഎസ് ഷിബുവിനെ സംസ്ഥാനത്തെ ഏറ്റവും ജൂനിയര്‍ എസ്ഐയായി തരംതാഴ്ത്തി എറണാകുളം റെയ്ഞ്ച് ഐജി വിജയ് സാക്കറെ ഉത്തരവിട്ടു.
തിരിച്ചെടുത്ത ഷിബുവിനെ ഇടുക്കിയിലേക്ക് മാറ്റും. ഷിബുവിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ചുവിടല്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഗാന്ധിനഗര്‍ എസ്ഐ ആയിരുന്ന എം എസ് ഷിബുവിനെ തിരിച്ചെടുക്കാന്‍ ഐജി ഇന്നലെയാണ് ഉത്തരവിറക്കിയത്.
അതേസമയം, കെവിന് വധക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന എസ്ഐ ഷിബുവിനെ തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് പരാതി നല്‍കും. കെവിന് വധക്കേസ് അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിനെ തുടര്‍ന്ന് പിരിച്ചുവിടാന്‍ നോട്ടീസ് നല്കിയ ശേഷമാണ് കഴിഞ്ഞ ദിവസം തിരിച്ചെടുക്കാന്‍ ഇന്നലെ ഐജി ഉത്തരവിട്ടത്. ഷിബു നല്കിയ വിശദീകരണത്തെ തുടര്‍ന്നാണ് തിരിച്ചെടുക്കാന്‍ കൊച്ചി റെയ്ഞ്ച് ഐജി തീരുമാനിച്ചത്.