രാഹുല്‍ തരംഗമില്ല; ഇടതുപക്ഷത്തിന് മികച്ച വിജയമെന്ന് പ്രവചനം

തിരുവനന്തപുരം : കേരളത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മികച്ച നേട്ടമാണ് എക്‌സിറ്റ് പോളുകള്‍ ഭൂരിപക്ഷവും പ്രവചിക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായി എല്‍ഡിഎഫ് മേല്‍ക്കൈ നേടുമെന്നാണ് ഒരു പ്രമുഖ ചാനലിന്‍റെ സര്‍വേ പ്രവചിക്കുന്നത്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.

രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ യുഡിഎഫ് തരംഗം ഉണ്ടാക്കുമെന്നാണ് ഭൂരിപക്ഷം സര്‍വേകളുടെയും വിലയിരുത്തല്‍. എന്നാല്‍ ഈ സാധ്യതകളെ തള്ളുകയാണ് പുതിയ സര്‍വേ. സംസ്ഥാനത്ത് എല്‍ഡിഎഫിന് 11 മുതല്‍ 13 വരെ സീറ്റുകള്‍ കിട്ടും. യുഡിഎഫിന് 7 മുതല്‍ 9 സീറ്റുകളും ബിജെപിക്ക് ഒരു സീറ്റും ലഭിക്കും- സര്‍വേയില്‍ വ്യക്തമാക്കുന്നു.

ടൈംസ് നൗ സര്‍വേ പ്രകാരം കേരളത്തില്‍ യുഡിഎഫിന് 15 സീറ്റും എല്‍ഡിഎഫിന് 4 സീറ്റും ബിജെപിക്ക് 1 സീറ്റുമാണ് ലഭിക്കുമെന്ന് പ്രവചിക്കുന്നു. ബിജെപി കേരളത്തില്‍ ഒരു സീറ്റ് നേടുമെന്ന് ഇന്ത്യാ ടുഡെ സര്‍വെ പറയുന്നു. ന്യൂസ് എക്‌സ് നേതാ സര്‍വെയും കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നാണ് പ്രവചിക്കുന്നത്. ഒരു സീറ്റില്‍ ബിജെപി വിജയിക്കാനിടയുണ്ടെന്നാണ് ന്യൂസ് എക്‌സ് നേതാ സര്‍വേ ഫലം. ന്യൂസ് നേഷന്‍ നടത്തിയ സര്‍വേയില്‍ കേരളത്തില്‍ എന്‍ഡിഎ 1 മുതല്‍ 3 വരെ സീറ്റ് നേടുമെന്നാണ് പ്രവചനം.

prp

Leave a Reply

*