വിവാഹം കഴിഞ്ഞ് പല സ്ത്രീകളും ഭര്‍ത്താവിന്റെ കൊടുംപീഡനത്തില്‍ കഴിയുകയാണ്. പീഡനങ്ങള്‍ സഹിച്ച് ഒരു പരിധി കഴിയുമ്പോഴാണ് പലരും പുറത്തുപറയുന്നത്. ഇവിടെ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച ഭാര്യയെ ഭര്‍ത്താവ് ചെയ്തത് അറിഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ല. അസ്മ അസീസ് എന്ന യുവതിയാണ് ഭര്‍ത്താവ് മിയാന്‍ ഫൈസലിനെതിരെ പരാതിയുമായി രംഗത്തെത്തിയത്.
സംഭവം നടന്നിട്ട് ഇന്നേക്ക് ഒരാഴ്ച പിന്നിടുന്നു. ഇപ്പോഴാണ് ക്രൂരത പുറംലോകം അറിയുന്നത്. മദ്യപിക്കാനും ഫൈസലിന്റെ സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യാനായിരുന്നു ആവശ്യം. എന്നാല്‍ അസ്മ വിസമ്മതിച്ചതോടെ ഫൈസല്‍ പ്രകോപിതനായി. തുടര്‍ന്നു ജോലിക്കാരുടെ സഹായത്തോടെ മര്‍ദ്ദിക്കുകയും മുടി വടിച്ചു കളയുകയുമായിരുന്നു.
ഒരു വീഡിയോയിലൂടെയാണ് അസ്മ തനിക്ക് നേരിട്ട ക്രൂരത പറയുന്നത്. എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാര്‍ എന്നെ പിടിച്ചുവയ്ക്കുകയും ഭര്‍ത്താവ് മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. പൈപ്പ് കൊണ്ട് അടിച്ചു. നഗ്നയാക്കി തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെത്തിയെന്നും അസ്മ പറയുന്നു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ നടപടിയെടുക്കാന്‍ തയാറായില്ലെന്നും അസ്മ ആരോപിച്ചു.
നാലു വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ആറു മാസമായി ഫൈസലിന്റെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതായി അസ്മ പറയുന്നു. മദ്യപിച്ചു വന്നു മര്‍ദ്ദിക്കാന്‍ തുടങ്ങി. സുഹൃത്തുക്കളെ വീട്ടില്‍ കൊണ്ടുവന്ന് സത്കാരം പതിവായി. ഫെസലിന്റെ രണ്ടു സുഹൃത്തുക്കളും മൂന്നു ജോലിക്കാരുമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്.
വീഡിയോ ശ്രദ്ധയില്‍പ്പെട്ട ആഭ്യന്തര മന്ത്രി ഷിഹ്രയാര്‍ ഖാന് അഫ്രീദി നടപടിയെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്കി. തുടര്‍ന്നു നടന്ന വൈദ്യപരിശോധനയില്‍ അസ്മയുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടെത്തി. ഫൈസലിനെയും സഹായി അലിയേയും പൊലീസ് അറസ്റ്റു ചെയ്തു. ഇവരെ കോടതി നാലു ദിവസത്തേക്ക് റിമാന്റ് ചെയ്തു. ശിക്ഷ സ്വീകരിക്കാന്‍ തയാറാണെന്നും എന്നാല്‍ അതിനു മുന്‍പ് തന്റെ ഭാഗം കേള്‍ക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം.

