വിജയ് സേതുപതിയും തൃഷയും ഒന്നിക്കുന്ന റൊമാന്റിക് ചിത്രം 96ലെ കാതലേ കാതലേ ഗാനത്തി ഫുള്‍ വീഡിയോ പുറത്തിറങ്ങി. ആദ്യം പുറത്തുവിട്ട ഗാനത്തിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയകളിലും മറ്റും ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഗോവിന്ദ് മേനോനാണ് സംഗീതം. കൗമാരകാലത്ത് സ്കൂളില്‍ നിന്നുണ്ടായ ആദ്യ പ്രണയം നഷ്ടമായ ഇരുവരും ആഗ്രഹിച്ചിട്ടും ചില സാഹചര്യങ്ങള്‍ മൂലം പിന്നീട് കാണാനാകാത്തതും 22 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം.
മൂന്ന് വ്യത്യസ്ത വേഷങ്ങളിലാണ് വിജയ് സേതുപതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് ’96’. രാജസ്ഥാനിലും കൊല്‍ക്കത്തയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. മഹേന്ദ്രന് ജയരാജും എന്‍ ഷണ്മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിര്‍മ്മിക്കുന്നത്.