വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞ് കിണറ്റില്‍വീണു മരിച്ചു

പൊയിനാച്ചി: സഹോദരങ്ങളോടൊപ്പം വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന ബാലന്‍ കിണറ്റില്‍വീണു മരിച്ചു. മധൂര്‍ പട്ട്‌ളയിലെ സൈഫുദ്ദീന്‍റെയും തെക്കില്‍ പാലത്തിനു സമീപം റോയല്‍ലൈന്‍ റോഡിലെ നസീമയുടെയും ഇളയമകന്‍ ഷാനിഫ്(ഒന്നര) ആണ് മരിച്ചത്.

തെക്കിലില്‍ മാതാവിന്‍റെ വീട്ടില്‍ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം. നസീമ അലക്കുന്നതിനു സമീപം കുട്ടികള്‍ കളിക്കുകയായിരുന്നു. ഇതിനടുത്തുള്ള കിണറിന്‍റെ രണ്ടടി പൊക്കമുള്ള ആള്‍മറയില്‍ കയറി കുട്ടി എത്തിനോക്കിയപ്പോള്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു.

തേങ്ങ പറിക്കുകയായിരുന്ന കര്‍ണാടക സ്വദേശി വെങ്കിടേഷ് ബഹളം കേട്ട് പാഞ്ഞെത്തി കിണറ്റിലിറങ്ങി നാട്ടുകാരുടെ സഹായത്തോടെ കുട്ടിയെ പുറത്തെടുത്തു. തുടര്‍ന്ന് കാസര്‍കോട്ടുനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ ആംബുലന്‍സില്‍ ചെങ്കളയിലെ സഹ. ആസ്​പത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.

പെരിന്തല്‍മണ്ണയില്‍ ഹോട്ടല്‍വ്യാപാരിയാണ് സൈഫുദ്ദീന്‍. രണ്ടുദിവസം മുന്‍പാണ് നസീമ കുട്ടികളുമായി തെക്കിലിലെ വീട്ടില്‍ വന്നത്. മുനീഫ്, ഇന്യാന്‍, സബാബ് എന്നിവര്‍ മറ്റു മക്കള്‍. വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

prp

Related posts

Leave a Reply

*