ജോധ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയിലില്‍ കഴിയുന്ന ബോളിവുഡ് താരം സല്മാന് ഖാന്റെ ജാമ്യാപേക്ഷ ശനിയാഴ്ച്ചയും പരിഗണിച്ചേക്കില്ല. ജാമ്യപേക്ഷ പരിഗണിക്കേണ്ട സെഷന്‍സ്, ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റിയതാണ് സല്മാന് തിരിച്ചടിയായത്.
ശനിയാഴ്ച്ച ജാമ്യപേക്ഷ പരിഗണിക്കാനിരുന്ന സെഷന്‍സ് ജഡ്ജിയെ രാജസ്ഥാന് ഹൈക്കോടതിയാണ് സ്ഥലം മാറ്റിയത്. നാളെ അവധിയായതിനാല്‍ സല്‍മാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീണ്ടുപോകുമെന്നാണ് സൂചന