കൊച്ചി: വിവാഹത്തിന് ധൂര്‍ത്ത് ഒഴിവാക്കിയും പാവപ്പെട്ടവരുടെ വിവാഹച്ചിലവ് വഹിച്ചും പ്രമുഖരുള്‍പ്പെടെ പലരും മാതൃകയായിട്ടുണ്ട്. പ്രമുഖ ബില്‍ഡേഴ്സായ ന്യൂക്ലിയസ് പക്ഷെ തികച്ചും വ്യത്യസ്തവും അനുകരണീയവുമായ ഒരു പദ്ധതിക്കു തുടക്കം കുറിച്ചിരിക്കുകയാണ്.
ആഡംബര സൗകര്യങ്ങളോടെ ഒരുക്കിയ തങ്ങളുടെ കൊച്ചിയിലെ സഫയര്‍, ബ്രീസ് എന്നീ പ്രീമിയം ഹോം പ്രോജക്റ്റുകളുടെ കൈമാറ്റ ചടങ്ങില്‍ വച്ചുതന്നെ, തികച്ചും അര്‍ഹരായ രണ്ടു പേര്‍ക്ക് വീടുവയ്ക്കുന്നതിനാവശ്യമായ ധനസഹായം വിതരണം ചെയ്തുകൊണ്ടാണ് ന്യൂക്ലിയസ് ഈ പുതിയ കാല്‍വയ്പ്പ് നടത്തിയത്.
ധനസഹായം വിതരണം ചെയ്തു സംസാരിച്ച ബഹു. ജില്ലാ കളക്ടര്‍ ശ്രീ. എം ജി രാജമാണിക്യം, തികച്ചും അനുകരണീയമായ ഈ മാതൃകയെ പ്രത്യേകം ശ്ലാഘിക്കുകയുണ്ടായി.
ഉപഭോക്താക്കളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ഈ പദ്ധതിക്ക് കിട്ടിയ നല്ല പ്രതികരണം, സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഇനിയും മുമ്പോട്ടുപോകുവാന്‍ ന്യൂക്ലിയസിനു പ്രചോദനം നല്കട്ടെ.