ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

ആലപ്പുഴ: ശുചിമുറിയുടെ ഭിത്തി ഇടിഞ്ഞുവീണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു.  രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സെബാസ്റ്റ്യന്‍ (7) ആണ് തലവടി ചൂട്ടുമാലില്‍ എല്‍പിജിഎസ് സ്കൂളിലെ ശുചിമുറിയുടെ ഭിത്തി  ഇടിഞ്ഞുവീണ് മരിച്ചത്.

അപകടത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ കുട്ടികളെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുണ്ട്ചിറയില്‍ ബന്‍സന്‍റെയും ആന്‍സമ്മയുടെയും മകനാണ് മരിച്ച സെബാസ്റ്റ്യന്‍.

 

prp

Related posts

Leave a Reply

*