പോണ്‍ സ്റ്റാര്‍ മിയ ഖലീഫ മലയാളത്തിലേക്ക്. ഒമര്‍ ലുലു സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായ ചങ്ക്സിന്‍റെ രണ്ടാം ഭാഗത്തിലാണ് മിയ മലയാളികളെ ആവേശത്തിലാഴ്ത്താന്‍ എത്തുന്നത്. ‘ചങ്ക്സ് 2: ദി കണ്‍ക്ലൂഷന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ക്യാരക്ടര്‍ റോളിലായിരിക്കും മിയ എത്തുക. മാത്രമല്ല മിയയുടെ ഐറ്റം സോങ്ങും ഉണ്ടാകും.
ആദ്യഭാഗത്തിലെ നായകനായ ബാലു വര്‍ഗിസ് തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും നായകനെന്നാണ് സൂചന. ചങ്ക്സിന്‍റെ തിരക്കഥ എഴുതിയ സാരംഗും സനൂപും തന്നെയാണ് രണ്ടാം ഭാഗത്തിന്‍റെ രചനയും നിര്‍വഹിക്കുന്നത്. മിയയോടൊപ്പം ഒട്ടുമിക്ക പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ടാകും.
ലെബനീസിലാണ് ജനിച്ചതെങ്കിലും ഇരുപത്തിനാലുകാരിയായ 2000 മുതല്‍ അമേരിക്കയിലാണ് താമസിക്കുന്നത്. 2014 -15 വര്‍ഷത്തോടെയാണ് ഇവര്‍ പോണ്‍സ്റ്റാറായി മാറിയത്.
ചങ്ക്സ് 2: ദി കണ്‍ക്ലൂഷന്‍ അടുത്ത ഓണത്തിനു തീയേറ്ററില്‍ എത്തുമെന്നാണ് കരുതുന്നത്.


