ഷാര്‍ജയിലെ അല്‍ ഇത്തിഹാദ് റോഡ് താല്‍ക്കാലികമായി അടച്ചിടുന്നു

ദുബായ്: ഷാര്‍ജയിലെ ഏറ്റവും തിരക്കേറിയ ഹൈവേകളില്‍ ഒന്നായ അല്‍ ഇത്തിഹാദ് റോഡ് താല്‍ക്കാലികമായി അടച്ചിടുന്നു. അന്‍സാര്‍ മാളിന് സമീപം കാല്‍നട യാത്രക്കാര്‍ക്കായി നടപ്പാലം പണിയുന്നതിന് രണ്ടാഴ്ചത്തേയ്ക്കാണ് അടച്ചിടുന്നതെന്ന്  ഷാര്‍ജ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.

ഇത്തിഹാദ് റോഡിന് കുറുകെ വരുന്ന നടപ്പാലം അല്‍ നഹ്ദയെ അല്‍ മംസാറുമായി ബന്ധിപ്പിക്കുന്ന ഒന്നാണ്. വര്‍ഷങ്ങളായി റോഡിന് കുറുകെയുള്ള നടപ്പാലത്തിനായി ആവശ്യമുയരുന്നുണ്ട്. നിരവധി കാല്‍നട യാത്രക്കാര്‍ വാഹനമിടിച്ച്‌ മരിക്കുന്നത് തുടര്‍ക്കഥയായതോടെ അധികാരികള്‍ പദ്ധതിയുമായി മുന്നോട്ടുപോവുകയായിരുന്നു.

 

prp

Leave a Reply

*