ഭൂഖണ്ഡാന്ത​ര ആ​ണ​വ മി​സൈ​ല്‍ പ​രീ​ക്ഷ​ണം വി​ജ​യ​മെ​ന്ന് ഉ​ത്ത​ര​കൊ​റി​യ

പ്യോം​ഗാം​ഗ്: ഭൂ​ഖ​ണ്ഡാ​ന്ത​ര ബാ​ല​സ്റ്റി​ക് മി​സൈ​ല്‍ വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി ഉ​ത്ത​ര​കൊ​റി​യയുടെ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​ചാ​നല്‍ സ്ഥി​രീ​ക​രി​ച്ചു.  ​ചൊ​വ്വാ​ഴ്ച ജ​പ്പാ​ന്‍ സ​മു​ദ്ര​ത്തി​ലാ​ണ് മി​സൈ​ല്‍ പ​തി​ച്ച​തെ​ന്നും ഉ​ത്ത​ര​കൊ​റി​യ വ്യ​ക്ത​മാ​ക്കി. പ്ര​സി​ഡ​ന്‍റ് കിം​ഗ് ജോം​ഗ് ഉ​ന്നി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ലാ​യി​രു​ന്നു പ​രീ​ക്ഷ​ണ​മെ​ന്നും ചാ​ന​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വ​ട​ക്ക​ന്‍ പ്യോം​ഗാം​ഗി​ലെ ബാ​ങ്കി​യൂ​ണി​ല്‍​നി​ന്നു പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.40നാ​ണ് മി​സൈ​ല്‍ വി​ക്ഷേ​പി​ച്ച​ത്.

2,802 കി​ലോ​മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ എ​ത്തി​യ മി​സൈ​ല്‍ 39 മി​നി​റ്റി​നു​ള്ളി​ല്‍ 933 കി​ലോ മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ച്‌ ക​ട​ലി​ലെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് പ​തി​ച്ചു. പൂ​ര്‍​ണ​സ​ജ്ജ​മാ​യ ബാ​ല​സ്റ്റി​ക് മി​സൈ​ലി​ന് ലോ​ക​ത്തി​ന്‍റെ ഏ​തു​ഭാ​ഗ​ത്തു​ള്ള ല​ക്ഷ്യ​ത്തേ​യും ത​ക​ര്‍​ക്കാ​നാ​വു​മെ​ന്നും ഉ​ത്ത​ര​കൊ​റി​യ അ​റി​യി​ച്ചു. യു​എ​സി​ന്‍റെ ആ​ണ​വ യു​ദ്ധ​ഭീ​ഷ​ണി​യെ​യും ബ്ലാ​ക്മെ​യി​ലിം​ഗി​നെ​യും അ​വ​സാ​നി​പ്പി​ക്കാ​നും കൊ​റി​യ​ന്‍ മേ​ഖ​ല​യി​ലെ ഭീ​ഷ​ണി​യെ പ്ര​തി​രോ​ധി​ക്കാ​നു​മാ​ണ് മി​സൈ​ല്‍ പ​രീ​ക്ഷ​ണ​മെ​ന്നും ഉ​ത്ത​ര​കൊ​റി​യ അ​വ​കാ​ശ​പ്പെ​ട്ടു.

 

prp

Leave a Reply

*