സീരിയല്‍ നടി ഉള്‍പ്പെടെ മുന്ന്പേര്‍ കഞ്ചാവ് കടത്തിന് അറസ്റ്റില്‍

മലപ്പുറം:  സീരിയല്‍ ആല്‍ബം ടെലിഫിലിം രംഗത്ത് സജീവമായ നടി കഞ്ചാവ് കടത്തിന് രണ്ടു യുവാക്കള്‍ക്കൊപ്പം അറസ്റ്റില്‍. ആറു കിലോയോളം വരുന്ന കഞ്ചാവ് കാറിനുള്ളില്‍ വെച്ച്‌ യാത്ര ചെയ്ത മലപ്പുറം കോട്ടപ്പടി സ്വദേശിനി തോല്‍പ്പറന്പത്ത് സാഹിറ(44)യാണ് പിടിയിലായത്. കോഡൂര്‍ ചെമ്മന്‍കടവ് ചോലക്കല്‍ പാലംപടിയില്‍ മുഹമ്മദ് ഷമീം (23), ഏനിക്കല്‍ വിപിന്‍ദാസ് (35) എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായി.

നടിയും രണ്ടു യുവാക്കളും ഉള്‍പ്പെട്ട മൂന്നംഗ സംഘം കഞ്ചാവ് കടത്തുന്നുണ്ടെന്ന് എക്സൈസ് ഇന്‍റലിജന്‍സ് നല്‍കിയ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍  മൈസൂരുവില്‍ നിന്നും കാറില്‍ കഞ്ചാവുമായി മലപ്പുറത്തേക്ക് വരുകയായിരുന്ന  മൂന്നംഗ സംഘത്തെ  വണ്ടൂരില്‍ വെച്ചാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്യുന്നത്.  ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എക്സൈസ് സംഘം  കസ്റ്റടിയില്‍ എടുത്തിട്ടുണ്ട്.

ഒട്ടേറെ ആല്‍ബങ്ങളില്‍ അഭിനയിച്ചിട്ടുള്ള സാഹിറ ഇപ്പോഴും രംഗത്ത് സജീവമായിരുന്നു. ടെലിഫിലിമുകളിലും നിരവധി ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുള്ള മലപ്പുറം കോട്ടപ്പടി സ്വദേശിനി സീരിയലുകളിലും സജീവ സാന്നിദ്ധ്യമാണ്.

prp

Leave a Reply

*