ദേശീയപാതാ പദവി ഇല്ലാതായ സ്ഥലങ്ങളിലെ ബാറുകള്‍ വീണ്ടും തുറക്കും

 

കൊച്ചി: കണ്ണൂര്‍-കുറ്റിപ്പുറം, ചേര്‍ത്തല-തിരുവനന്തപുരം പാതകളുടെ ദേശീയപാത പദവി എടുത്തു കളഞ്ഞതിനാല്‍ ഈ പാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ കേരള ഹൈക്കോടതിയുടെ ഉത്തരവ്.

2014-ല്‍ ദേശീയ പാതാ അതോറിറ്റി പുറപ്പെടുവിച്ച വിജ്ഞാപനം ചൂണ്ടിക്കാട്ടിയാണ് ബാറുകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി നല്‍കിയത്. ഹൈക്കോടതി ഉത്തരവിന് സ്റ്റേ ലഭിക്കുമോ എന്നറിയാനായി ഋഷിരാജ് സിംഗ് അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയെങ്കിലും വിധി നടപ്പാക്കുകയല്ലാതെ വേറെ വഴിയില്ല എന്ന നിയമോപദേശമാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഇതോടെ കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ചേര്‍ത്തല മുതല തിരുവനന്തപുരം വരെയുമുള്ള പാതയോരത്തെ   ബീയര്‍-വൈന്‍ പാര്‍ലറുകളെല്ലാം തുറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

 

prp

Leave a Reply

*