മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച ചിത്രമായിരുന്നു ഭാര്യയുടെ മൃതദേഹം ചുമന്നുപോകുന്ന ഭര്‍ത്താവിന്റെയും കൂടെ തേങ്ങിക്കൊണ്ട് നടക്കുന്ന 12 വയസുകാരി പെണ്‍കുട്ടിയുടെയും ചിത്രം. ആംബുലന്‍സ് വിളിക്കാന്‍ പണമില്ലാത്തതിനാല്‍ ഒഡീഷയിലെ പിന്നാക്ക ജില്ലയായ കലഹാണ്ടിയിലെ ദനാ മാഹ്ജി ചകിത്സയിലിരിക്കെ മരിച്ച ഭാര്യ അമങ്ങ് ദയി (42)യുടെ മൃതദേഹം പത്തുകിലോമീറ്ററോളമാണ് ചുമന്നത്. ആംബുലന്‍സ് വിട്ട് നല്‍കാതിരുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുമെന്ന് മുഖ്യമന്ത്രി നവിന് പട്നായിക്ക് പറഞ്ഞു. ലോകത്തിനു മുമ്പാകെ ഇന്ത്യ മുഖം കുനിക്കേണ്ടി വന്ന ഈ സംഭവത്തില്‍ നാം ലജ്ജിച്ചേ മതിയാകൂ.