രാജ്യത്തെ ചെലവേറിയ നഗരം മുംബൈ

മുംബൈ: രാജ്യത്തെ ഏറ്റവും ജീവിത ചെലവേറിയ നഗരം മുംബൈയാണെന്ന് സര്‍വേ. മെഴ്‌സേഴ്‌സ് കോസ്റ്റ് ഓഫ് ലിവിങ് സര്‍വേ 2015-ലാണ് കണ്ടെത്തല്‍. അംഗോളയുടെ തലസ്ഥാനമായ ലുവാണ്ടയാണ് ആഗോളതലത്തില്‍ ഏറ്റവും ചെലവേറിയ നഗരം. ഹോംങ്കോങിനാണ് രണ്ടാം സ്ഥാനം. സൂറിച്ച്(3), സിംഗപൂര്‍(4), ജനീവ(5) എന്നീ നഗരങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

മുംബൈ ആഗോളതലത്തില്‍ എഴുപത്തിനാലാം സ്ഥാനത്താണ്. സര്‍വേ പ്രകാരം, ഡാലസ്(77), മ്യൂണിക്(87), ലക്‌സംബര്‍ഗ്(94),ഫ്രാങ്ക്ഫര്‍ട്ട്(98), വാന്‍കൂവര്‍(119) എന്നീ പ്രമുഖ നഗരങ്ങളേക്കാളും ജീവിതചെലവ് കൂടുതലാണ് മുംബൈയില്‍.

ന്യൂഡല്‍ഹി(132), ചെന്നൈ(157), ബെംഗളുരൂ(183), കൊല്‍ക്കത്ത(193)എന്നിങ്ങനെയാണ് ഇന്ത്യയിലെ മറ്റ് നഗരങ്ങളുടെ സ്ഥാനം.

ഇന്ധനവില, ഗതാഗതം, ഭക്ഷ്യവസ്തുക്കളുടെ വില, വാടക തുടങ്ങിയവയിലെ വര്‍ധന കണക്കാക്കിയാണ് ജീവിത ചെലവിലെ കണക്കാക്കിയിട്ടുള്ളത്.

content courtesy: http://www.mathrubhumi.com/
prp

Leave a Reply

*