കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ റിയാസ് അബൂബക്കര്‍ പദ്ധതിയിട്ടിരുന്നു – NIA

കൊച്ചി: റിയാസ് അബൂബക്കര്‍ കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ദേശീയ അന്വേഷണ ഏജന്‍സി.
കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ റിയാസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. കേരളത്തിലെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ പ്രതിയായ, സിറിയയിലുള്ള ഐഎസ് കമാന്‍ഡര്‍ അബ്ദുള്‍ റാഷിദിന്റെ നിര്‍ദേശപ്രകാരം കേരളത്തില്‍ പലയിടങ്ങളില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിന് വേണ്ട ഗ്രൂപ്പുയോഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ശ്രീലങ്കന്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പാലക്കാട് സ്വദേശി റിയാസിനെ ദേശീയ അന്വേഷണ ഏജന്‍സി കസ്റ്റഡിയിലെടുത്തത്. അതിനിടെ തീവ്രവാദ കേസുകളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി എന്‍ഐഎ പ്രതിചേര്‍ത്തു. രണ്ട് കാസര്‍കോട് സ്വദേശികളും ഒരു കരുനാഗപ്പള്ളി സ്വദേശിയെയുമാണ് പ്രതി ചേര്‍ത്തത്. 

prp

Leave a Reply

*