കൊക്കെയിന്‍ കേസ്: കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു

കൊച്ചി: യുവനടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെടെ അഞ്ചുപേരെ പ്രതികളാക്കി കൊക്കെയിന്‍ കേസില്‍ കുറ്റപത്രം പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു.കടവന്ത്രയിലെ ഫ്ലൂറ്റില്‍ നിന്ന് സ്‌മോക്ക് പാര്‍ട്ടിക്കിടെ കൊക്കെയിന്‍ പിടികൂടിയ കേസില്‍ ആദ്യ അഞ്ചു പ്രതികളെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം.മയക്കുമരുന്ന് നിരോധന നിയമമാണ് ചുമത്തിയിരിക്കുന്നത്. പാര്‍ട്ടി നടത്തുന്നതിനിടെയാണ് പ്രതികളെ പിടികൂടിയതെന്നും മയക്കുമരുന്ന് വില്‍പ്പനയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും കുറ്റപത്രത്തില്‍ പറയുന്നു.കേസില്‍ പിന്നീട് പിടികൂടിയ ആറുമുതല്‍ ഏട്ടുവരെ പ്രതികളെക്കുറിച്ച് കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് കോടതിയെ അറിയിച്ചു.കോഴിക്കോട് മാങ്കാവ് സ്വദേശി, എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്ലൂറ്റില്‍ താമസിക്കുന്ന രേഷ്മ രംഗസ്വാമി(26) യാണ് ഒന്നാം പ്രതി.ബാംഗ്ലൂര്‍ വെങ്കിടേശ്വര ലേഔട്ടിലെ സ്ഥിരതാമസകേകാരിയും കൊക്കെയിന്‍ പിടികൂടിയ ഫ്ലൂളാറ്റില്‍ താമസിച്ചിരുന്നയാളുമായ ബ്ലെസ്സി സില്‍വസ്റ്ററാണ് (22) രണ്ടാം പ്രതി.നടന്‍ തൃശൂര്‍ ചെറുവത്തൂര്‍ സ്വദേശി ഷൈന്‍ ടോം ചാക്കോ(31),കൊല്ലം കരുനാഗപ്പളളി തണ്ടാലത്ത് വീട്ടില്‍ ടിന്‍സി ബാബു(25),കോട്ടയം കാഞ്ഞിരപ്പളളി 28-ാം മൈല്‍ കുറ്റിക്കാട്ട് വീട്ടില്‍ സ്‌നേഹ ബാബു എന്നിവരാണ് മൂന്നുമുതല്‍ അഞ്ചുവരെ പ്രതികള്‍.മയക്കുമരുന്ന് ഉപയോഗം,ഗൂഢാലോചന,എന്നിവയാണ് പൊതുവായി ചുമത്തിയിരിക്കുന്ന കുറ്റം.മയക്കു മരുന്ന് കൈവശം വെച്ചതിന് രേഷ്മയുടെ പേരില്‍ കുറ്റമുണ്ട്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സി.െഎ ഫ്രാന്‍സീസ് ഷെല്‍ബിയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എസ്.മോഹന്‍ദാസ് മുമ്പാകെ കുറ്റപത്രം സമര്‍പ്പിച്ചത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് കൊക്കെയിനുമായി പ്രതികള്‍ പിടിയിലായതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.ഒന്നാം പ്രതി കൈവശം വെക്കുകയും രണ്ടുമുതല്‍ അഞ്ചുവരെ പ്രതികള്‍ സിഗരറ്റില്‍ പുരട്ടി കൊക്കെയിന്‍ ഉപയോഗിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു.
കൊക്കെയിന്‍ കൊച്ചിയിലെത്തിയതായും ആവശ്യക്കാരെ ബന്ധപ്പെടുത്തണമെന്നും ഉള്‍പ്പെടെയുളള ഫോണ്‍ കോളുകള്‍ ഒന്നും രണ്ടും പ്രതികളുടെ മൊബൈലില്‍ നിന്ന് വിളിച്ചതുള്‍പ്പെടെയുളള തെളിവുകള്‍ കുറ്റപത്രത്തിലുണ്ട്.പ്രതികള്‍ സുഹൃത്തുക്കളാണെന്ന് ഒന്നും രണ്ടുംപ്രതികളുടെ ഫോണില്‍ എടുത്തിട്ടുളള ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.തൃശൂര്‍ സ്വദേശികളായ രണ്ടുപേരെ ഇതിനായി വിളിച്ചതിന്റെ തെളിവും പോലീസ് പറയുന്നു.
കൊക്കെയിന്‍ കൊണ്ടുവന്ന് ബ്ലെസ്സി താമസിച്ചിരുന്ന കടവന്ത്രയിലെ ഫ്ലൂറ്റില്‍ വെച്ച് പ്രതികള്‍ കൊക്കെയിന്‍ ഉപയോഗിച്ച് പ്രതികള്‍ സ്‌മോക്ക് പാര്‍ട്ടി നടത്തുന്നതിനിടെ നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്.ആറാം പ്രതി കോളിന്‍സ് ഒക്കാവോയാണ് ഒന്നും രണ്ടും പ്രതികള്‍ക്ക് കൊക്കെയിന്‍ വിറ്റതെന്ന് തെളിഞ്ഞിട്ടുണ്ട്.രേശ്മയുടെ ജീന്‍സിന്റെ പോക്കറ്റില്‍ നിന്നാണ് 10 പായ്ക്കറ്റുകളില്‍ ഏഴുഗ്രാം കൊക്കെയിന്‍ പിടികൂടുന്നത്.പ്രതികള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന സിഗരറ്റ്്,അതിന്റെ ബാക്കി ഭാഗങ്ങള്‍ എന്നിവയും തെളിവിനായി എടുത്തിരുന്നു.പ്രതികളുടെ രക്ത പരിശോധനയില്‍ കൊക്കെയിന്‍ ഉപയോഗിച്ചതായി തെളിയാത്തതിനാല്‍ കൂടുതല്‍ പരിശോധനക്കായി ഹൈദരബാദിലെ സി.എഫ്.എസ്.എല്‍ ലാബിലേക്ക് അയച്ചിരിക്കുകയാണ്.-കുറ്റപത്രത്തില്‍ പറയുന്നു.

content courtesy: http://www.mathrubhumi.com/

prp

Leave a Reply

*