ബെംഗളൂരു: സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടി ഇന്ന് കോടതിയില്‍ ഹാജരാകും. തെളിവുകൾ ഹാജരാക്കാനും കോടതി ഉമ്മൻ ചാണ്ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സോളാര്‍ സാങ്കേതികവിദ്യ ഇറക്കുമതി ചെയ്യാമെന്നു വാഗ്ദാനം നൽകി ബെംഗളൂരു വ്യവസായിയായ എം.കെ. കുരുവിളയിൽ നിന്ന് പണം കൈപറ്റി എന്നാണ് കേസ്. ഉമ്മൻ ചാണ്ടി ഉള്‍പ്പെടെ ആറ് പേരാണ് കേസിൽ പ്രതികൾ. പ്രതികൾ പരാതിക്കാരന് ഒരു കോടി അറുപത്തിയൊന്നു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം എന്നായിരുന്നു കോടതി വിധി.


