ലക്നൗ: ഫൈനലിൽ ബൽജിയത്തെ 2–1ന് തകര്‍ത്ത് ഹോക്കി ജൂനിയർ ലോകകപ്പ് ഇന്ത്യ സ്വന്തമാക്കി. പതിനഞ്ചു വർഷത്തിന് ശേഷമാണ് ഇന്ത്യ ഈ വിജയം നേടുന്നത്. ഗുർജാന്ത് സിങ് (എട്ടാം മിനിറ്റ്), സിമ്രാൻജീത് സിങ് (22) എന്നിവരുടെ ഫീൽഡ് ഗോളുകളിലൂടെയാണ് ഇന്ത്യ വിജയം കൈവരിച്ചത്. 70–ാം മിനിറ്റിൽ പെനൽറ്റി കോർണറിൽനിന്ന് ഫാബ്രിസ് വാൻ ബോക്രിക് ബൽജിയത്തിന്റെ ആശ്വാസ ഗോൾ നേടി. ആറുവട്ടം ജേതാക്കളും കഴിഞ്ഞ തവണത്തെ ചാംപ്യന്മാരുമായ ജർമ്മനിയാണ് മൂന്നാം സ്ഥാനം നേടിയത്.
