മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്ന കാര്യം പാര്‍ട്ടി തീരുമാനിക്കുമെന്ന് എ.കെ ശശീന്ദ്രന് അറിയിച്ചു. രാജിയിലേക്കുനയിച്ച ഫോണ്‍വിളി സംബന്ധിച്ച് മംഗളം ചാനല്‍ ഖേദം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ശശീന്ദ്രന് ഇക്കാര്യം പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തില്‍ കൂടെനിന്ന ജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും നന്ദിയുണ്ടെന്നും ശശീന്ദ്രന് പറഞ്ഞു.


