പ്രേക്ഷകര്‍ ഏറെ നാള് കാത്തിരുന്ന രണ്ട് ചിത്രങ്ങളാണ് ദുല്‍ഖര്‍ സല്മാന് ചിത്രം ജോമോന്റെ സുവിശേഷങ്ങളും മോഹന്‍ലാല്‍ ചിത്രം മുന്തിരിവള്ളികള്‍ തളിര്ക്കുമ്പോഴും. സിനിമാ സമരം മൂലം റിലീസ് നീണ്ടുപോയ ഈ ചിത്രങ്ങള്‍ ഒടുവില്‍ അടുത്ത ആഴ്ച തിയറ്ററുകളിലെത്തും.
വിജയ് ചിത്രം ഭൈരവ എക്സിബിറ്റേര്‍സ് ഫെഡറേഷന്റെ പത്തിലധികം തിയറ്ററുകളിലുള്പ്പടെ 200ഓളം തിയറ്ററുകളില്‍ റിലീസ് ചെയ്തതോടെ സമരവുമായി ഇനി മുന്നോട്ടുപോകാന്‍ എക്സിബിറ്റേര്‍സ് ഫെഡറേഷന് സാധിക്കാത്ത അവസ്ഥയാണ്. അതുകൊണ്ട് തന്നെ മലയാള ചിത്രങ്ങളും അടുത്തയാഴ്ച റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ്. 19ന് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത ചിത്രം ജോമോന്റെ സുവിശേഷങ്ങളും 20ന് ജിബു ജേക്കബ്ബ് സംവിധാനം ചെയ്ത ചിത്രം മുന്തിരിവള്ളികളും എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.



