വത്തിക്കാന്‍• കരുണയുടെ വര്‍ഷത്തില്‍ ത്യാഗത്തിന്റെ മഹാപ്രതീകമായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു. സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് പ്രഖ്യാപനം നടത്തിയത്. കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നായിരിക്കും മദര്‍ തെരേസ അറിയപ്പെടുക. മദര്‍ തെരേസയെ ജീവിതവിശുദ്ധിയുടെ അമ്മയെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ഈ വാക്കുകള്‍ പോപ്പ് പറഞ്ഞപ്പോള്‍ നിറഞ്ഞ കയ്യടികളോടെയാണ് ലക്ഷക്കണക്കിനു ആളുകള്‍ സ്വീകരിച്ചത്. അഗതികളുടെ അമ്മയായ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ലക്ഷക്കണക്കിന് ആളുകളാണെത്തിയത്.
