മുഖ്യന്‍്റെ ഭാര്യയ്ക്ക് എന്തുമാകാമോ? പിപിഇ കിറ്റ് പോലുമില്ലാതെ മുഖ്യമന്ത്രിക്കൊപ്പം കമല; ഉരിയാടാതെ കെ കെ ഷൈലജ

കോഴിക്കോട്: കൊവിഡ് മുക്തനായ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലേക്ക് യാത്ര തിരിച്ചത് കൊവിഡ് പോസിറ്റീവ് ആയ ഭാര്യ കമലയ്ക്കൊപ്പമാണ്. ഇതേത്തുടര്‍ന്ന് വിവാദം തലപൊക്കിയിരിക്കുകയാണ്. പി പി ഇ കിറ്റ് പോലും ധരിക്കാതെയായിരുന്നു കമല ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്. കാറിലെത്തിയ കമലയുടെ അടുത്തിരുന്നാണ് മുഖ്യന്‍ തിരികെ മടങ്ങിയത്. മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം ആകാമല്ലേയെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്ബോള്‍ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. കൊച്ചുമകന്‍, സെക്യൂരിറ്റി, ഡ്രൈവര്‍ എന്നിവര്‍ക്കൊപ്പമായിരുന്നു കമലയും എത്തിയത്. ആശുപത്രി വരാന്തയിലും വഴികളിലും പ്രവര്‍ത്തകരടക്കം നിരവധി പേര്‍ അദ്ദേഹത്തെ യാത്രയയ്ക്കാന്‍ എത്തിയിരുന്നു.

മുഖ്യമന്ത്രിക്കെതിരെ ഉയര്‍ന്ന പ്രോട്ടോക്കോള്‍ ലംഘന വിവാദത്തില്‍ മറുപടി നല്‍കിയ ആരോഗ്യമന്ത്രി കെ കെ ശൈലജ എന്തുകൊണ്ടാണ് അദ്ദേഹത്തിന്‍്റെ ഭാര്യ നടത്തിയ പ്രോട്ടോക്കോള്‍ ലംഘനത്തെ കുറിച്ച്‌ വിശദീകരണം നടത്താത്തതെന്ന് ചോദിക്കുകയാണ് സോഷ്യല്‍ മീഡിയ. രോഗലക്ഷണമില്ലെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതെന്നായിരുന്നു മുഖ്യന്‍്റെ ഡിസ്ചാര്‍ജുമായി ബന്ധപ്പെട്ട് കെ.കെ ശൈലജ പ്രതികരിച്ചത്.

prp

Leave a Reply

*