വിജയ് ബാബു കടന്നത് ഏത് ജോര്‍ജിയയിലേക്ക്; വിദേശ എംബസികളുടെ സഹായം തേടി കൊച്ചി സിറ്റി പൊലീസ്

കൊച്ചി:പുതുമുഖ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന പ്രതി വിജയ് ബാബുവിനെ കണ്ടെത്താന്‍ വിദേശ എംബസികളുടെ സഹായം തേടി കൊച്ചി സിറ്റി പൊലീസ്.പാസ്‌പോര്‍ട്ട് റദ്ദാക്കുമെന്ന എന്ന വിവരം നേരത്തെ അറിഞ്ഞിരുന്ന വിജയ് ബാബു രണ്ടു ദിവസം മുന്‍പു ‘ജോര്‍ജിയ’യിലേക്കു കടന്നിട്ടുണ്ടെന്ന് ദുബായില്‍ നിന്നു പൊലീസിനു വിവരം ലഭിച്ചിരുന്നു.

എന്നാല്‍ പഴയ യുഎസ്‌എസ്‌ആറിന്റെ ഭാഗമായിരുന്ന ജോര്‍ജിയ എന്ന രാജ്യത്തേക്കാണോ യുഎസിലെ സംസ്ഥാനമായ ജോര്‍ജിയയിലേക്കാണോ വിജയ് ബാബു പോയിരിക്കുന്നത് എന്ന് വ്യക്തമല്ല.

യുഎസിലെ ജോര്‍ജിയയില്‍ വിജയ് ബാബുവിന്റെ അടുത്ത ബന്ധു താമസിക്കുന്നുണ്ട്.വിജയ് ബാബുവിന് യുഎസ് സന്ദര്‍ശിക്കാനുള്ള വീസയും ഉണ്ടായിരുന്നു. എന്നാല്‍, പാസ്‌പോര്‍ട്ട് റദ്ദാക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ ഒളിവില്‍ കഴിയുന്ന രാജ്യം വിടാന്‍ കഴിയില്ല. വിദേശ എംബസികളുടെ സഹായത്തോടെ വിജയ് ബാബുവിന്റെ ഇതുവരെയുള്ള യാത്രാവിവരങ്ങള്‍ പരിശോധിച്ചു പ്രതിയെ കണ്ടെത്തി നാട്ടില്‍ എത്തിക്കാനാണു പൊലീസിന്റെ നീക്കം.

prp

Leave a Reply

*