വിജയ് ബാബു എവിടെയെന്ന സൂചന ലഭിച്ചെന്ന് പോലീസ്

Photo: Facebook

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു എവിടെയുണ്ടെന്ന സൂചന ലഭിച്ചെന്നും ഇപ്പോള്‍ പുറത്ത് പറയാനാകില്ലെന്നും പോലീസ് വൃത്തങ്ങള്‍.

കേസുകളില്‍ പ്രതികളായവരെ കൈമാറ്റം ചെയ്യാനുള്ള കരാറില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കഴിഞ്ഞ ദിവസം ഇയാള്‍ കടന്നതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസം പോലീസിന് മുന്നില്‍ ഹാജരാകുമെന്ന് വിജയ് ബാബു പോലീസിന് അയച്ച മെയിലില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും അതില്‍ വീഴ്ച വരുത്തിയതിനാല്‍ പാസ്‌പോര്‍ട്ട് വിദേശകാര്യമന്ത്രാലയം റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് കേന്ദ്രത്തിന് നല്‍കിയ അപേക്ഷയെത്തുടര്‍ന്നാണ് നടപടി. പാസ്‌പോര്‍ട്ട് റദ്ദായതോടെ അതോടൊപ്പമുള്ള വിസയും റദ്ദാകുമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്‌. നാഗരാജു വ്യക്തമാക്കി.

prp

Leave a Reply

*