പട്ടാപ്പകല്‍ ബസില്‍ മോഷണശ്രമം: യുവതി പിടിയില്‍

കൊല്ലം: പട്ടാപ്പകല്‍ സ്വകാര്യ ബസില്‍ മോഷണത്തിന് ശ്രമച്ച യുവതിയെ കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് സ്വദേശി ലക്ഷ്മിയാണ് (30) പിടിയിലായത്.

കഴിഞ്ഞദിവസം രാവിലെ 10ഓടെ ചിന്നക്കട ഭാഗത്തുവെച്ച്‌ ബസില്‍ യാത്ര ചെയ്ത വടക്കേവിള കര്‍പ്പൂരം ചേരിയില്‍ മെറില്ലയുടെ (68) ബാഗില്‍നിന്ന് പഴ്സ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് ഇവര്‍ പിടിയിലായത്.

ജനത്തിരക്കുള്ള ഇടങ്ങളില്‍ കടന്നുകൂടി തന്ത്രപൂര്‍വം മോഷണം നടത്തുന്നതാണ് ഇവരുടെ രീതി. മോഷണശ്രമം ശ്രദ്ധയില്‍പെട്ട ഉടന്‍ ബസ് ജീവനക്കാര്‍ തടയുകയും കൊല്ലം ഈസ്റ്റ് പൊലീസിന് കൈമാറുകയുമായിരുന്നു. മെറില്ലയുടെ പരാതിയില്‍ ഈസ്റ്റ് പൊലീസ് കേസെടുത്തു. ഇന്‍സ്പെക്ടര്‍ അരുണിന്‍റെ നേതൃത്വത്തില്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി

prp

Leave a Reply

*