എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റ​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​സ്‌എ​സ്‌എ​ല്‍​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ള്‍ നീ​ട്ടി​വ​യ്ക്ക​ണ​മെ​ന്ന് സ​ര്‍​ക്കാ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യും പ​രീ​ക്ഷ​ക​ളും അ​ടു​ത്ത​ടു​ത്ത് വ​ന്ന​താ​ണ് കാ​ര​ണം. മാ​ര്‍​ച്ച്‌ 17-നാ​ണ് പ​രീ​ക്ഷ​ക​ള്‍ തു​ട​ങ്ങാ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന​ത്.

അ​ധ്യാ​പ​ക​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യും അ​നു​ബ​ന്ധ പ​രി​ശീ​ല​ന​ക​ളും ല​ഭി​ച്ച​തി​നാ​ല്‍ പ​രീ​ക്ഷാ തീ​യ​തി മാ​റ്റ​ണ​മെ​ന്ന് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളും സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ക്കാ​ര്യം കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് സ​ര്‍​ക്കാ​ര്‍ ക​മ്മീ​ഷ​നോ​ട് പ​രീ​ക്ഷാ തീ​യ​തി മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ 15,000 ബൂ​ത്തു​ക​ള്‍ അ​ധി​ക​മാ​യി ക്ര​മീ​ക​രി​ക്കാ​ന്‍ ക​മ്മീ​ഷ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ മു​ന്‍​കാ​ല​ങ്ങ​ളേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

prp

Leave a Reply

*